മുംബൈ: മുംബൈ ജോദ്പൂര്‍ വിമാനത്തിലെ അനൗണ്‍സ്മെന്റ് മൈക്കിലൂടെ അനുവാദമില്ലാതെ ഗായകന് സോനു നിഗം പാട്ടുപാടിയത് വിവാദമായി. ഇതിനെ തുടര്‍ന്ന് അഞ്ച് എയര്‍ഹോസ്റ്റസുകളെ ജെറ്റ് എയര്‍വെയ്സ് അധികൃതര്‍ പുറത്താക്കി.
https://www.youtube.com/watch?v=7Jq5c5P0UFc
ജനുവരി നാലിനാണ് മുംബൈയില്‍ നിന്നും ജോദ്പൂരിലേക്കുള്ള വിമാനയാത്രയില്‍ സോനു നിഗം പാടിയത്. യാത്രക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇടയ്ക്ക് സോനു എഴുന്നേറ്റ് നിന്ന് വിമാനത്തിന്റെ ഇന്റര്‍കോമില്‍ പാടുകയായിരുന്നു. തന്റെ രണ്ട് ഹിറ്റ് ഗാനങ്ങളാണ് സോനു ആലപിച്ചത്. വീര്‍ സാരയിലെ ദോ പല്, റെഫ്യൂജിയിലെ പാഞ്ചി നദിയാ എന്നീ ഗാനങ്ങളാണ് സോനു വിമാനത്തിനകത്ത് വെച്ച് പാടിയത്.
യാത്രക്കാരും കൂടെ പാടിയതോടെ സോനു ആവേശത്തിലായി. ‘അരേ വാഹ്, നിങ്ങളും പാടുകയോണോ, മൈ ഗോഡ്, എല്ലാവരും ഇവിടെ പാട്ടുകാരണല്ലോ’ ഇതായിരുന്നു സോനുവിന്റെ കമന്റ്.വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരി ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ഫെയ്സ്സ്ബുക്കിലിട്ടതോടെ വീഡിയോ വൈറലാവുകയും ചെയ്തു.
ഭാവിയിലും ഇത്തരത്തിലുള്ള ദുരുപയോഗം തടയണമെന്ന് ജെറ്റ് എയര്‍വെയ്സ് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.നിയമവിരുദ്ധമായി സെല്‍ഫോണ്‍ ഉപയോഗിയ്ക്കാനും അതുപയോഗിച്ച് ഫോട്ടോ എടുക്കാനും അനുമതി നല്‍കിയത് വിവാദമായിട്ടുണ്ട്.
എയര്‍ ഹോസ്റ്റസുമാരുടെ നടപടി ഗുരുതരമായ കൃത്യവിലോപമായാണ് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ കാണുന്നത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ ജെറ്റ് എയര്‍വേയ്സിന് ഡി.ജി.സി.എ നിര്‍ദ്ദേശം നല്കി. ലൈസന്‍സ് റദ്ദാക്കാതിരിയ്ക്കാന്‍ കമ്പനിയ്ക്ക് കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
വിമാനത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് തിരുത്തല്‍ പരിശീലനം നടത്തും. ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ ഇന്ത്യന്‍ വിമാനത്തിലുണ്ടാവുന്നത്. രണ്ട് വര്‍ഷം മുന്‍പ് വിമാനം സഞ്ചരിച്ചുകൊണ്ടിരിയ്ക്കെ ആളുകളെ നൃത്തം ചെയ്യാന്‍ അനുവദിച്ച നടപടി വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: