തൊടുപുഴ: മാസങ്ങളായി തൊടുപുഴ നഗരത്തില്‍ മാഞ്ഞുകിടന്ന സീബ്രാലൈനുകള്‍ വരച്ചുതുടങ്ങി. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് മാഞ്ഞുകിടന്നിരുന്ന സീബ്രാലൈനുകള്‍ വരച്ച് തുടങ്ങിയത്. നഗരത്തിലെ തിരക്കേറിയ എല്ലാ ജംഗ്ഷനുകളിലും സീബ്രാലൈനുകള്‍ മാഞ്ഞ് റോഡ് മുറിച്ച് കടക്കാനാകാതെ കാല്‍നട യാത്രക്കാര്‍ ദുരിതമനുഭവിക്കുകയായിരുന്നു. കുട്ടികളും പ്രായമായവരും സീബ്രാലൈനുകള്‍ ഇല്ലാത്തതിനാല്‍ എതിലെ റോഡ് മുറിച്ച് കടക്കണമെന്നറിയാതെ കുഴങ്ങുന്നത് നഗരത്തിലെ നിത്യകാഴ്ച്ചയായിരുന്നു. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനങ്ങള്‍ ഇവര്‍ക്കിടയിലൂടെ പായുന്നത് യാത്രക്കാരില്‍ ഭീതി പരത്തിയിരുന്നു. വ്യാഴാഴ്ച്ച രാത്രിയിലാണ് സീബ്രാലൈനുകള്‍ വീണ്ടും വരച്ച് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: