കോട്ടയം: കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായുള്ള എല്ലാ സഹകരണവും ഉപേക്ഷിക്കുന്നുവെന്നും പാര്‍ട്ടിയുടെ പ്രത്യേക ക്ഷണിതാവ് പി.സി.ജോര്‍ജ്ജിനെ നീക്കം ചെയ്തുവെന്നുള്ള ചെയര്മാന് ടി.എസ്.ജോണിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്.
1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ച കാലഘട്ടത്തിലെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടത്-വലത് മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ നിലവിലുള്ള ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎക്കൊപ്പം നിലകൊണ്ട് കേരള കോണ്‍ഗ്രസ് പുനരേകീകരണത്തിന് ശക്തി പകരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റബ്ബര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിയുടെ പേരില്‍ കളവ് പറഞ്ഞ് കേരളത്തിലെ കര്‍ഷകരെ വിഡ്ഢികളാാക്കിയ ജോസ്.കെ.മാണി കേരളീയ സമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തിര യോഗം 10-ാം തീയതി എറണാകുളം വൈഎംസിഎയില്‍ ചെയര്മാന് കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്നതാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍.ഗിരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: