കോട്ടയം: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10ന് താലൂക്ക് ലൈബ്രറി ഹാളില്‍ കോര്‍പ്പറേറ്റ് യുഗത്തിലെ മനുഷ്യാവസ്ഥ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ജോജി കൂട്ടുമ്മേല്‍ പ്രബന്ധം അവതരിപ്പിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. കെ.ആര്.ചന്ദ്രമോഹനന് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്.സോന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.ബാബു അദ്ധ്യക്ഷത വഹിക്കും. താലൂക്ക് സെക്രട്ടറി സി.എം.മാത്യു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അഖിലകേരള വായനാ മത്സരം യു.പി.സ്കൂള്‍ വായനാ മത്സരം വനിതാ വായനാ മത്സരം എന്നിവയിലെ താലൂക്ക്തല വിജയികള്‍ക്കുള്ള അവാര്‍ഡ് നല്‍കും. സംസ്ഥാന ഗ്രന്ഥശാലാ കൗണ്‍സിലംഗം കെ.വി.ജനാര്ദ്ദനന്, എ.കെ.ജോസഫ്, എസ്.വിജയലക്ഷ്മി, എം.ജി.ശശിധരന് മുഞ്ഞനാട്ട്, തോമസ് പോത്തന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: