ഫ്ളോറിഡ: അമേരിക്കന്‍ ബഹിരാകാശ യാത്രികന് എഡ്ഗര്‍ മൈക്കല്‍ (85) അന്തരിച്ചു. ചാന്ദ്ര പര്യവേഷണം നടത്തിയ ആറാമത്തെ മനുഷ്യനായിരുന്നു മൈക്കല്‍. വ്യാഴാഴ്ച രാത്രി ഫ്ളോറിഡയിലെ പാം ബീച്ചിലെ വസതിയിലായിരുന്നു അന്ത്യം.
1971 ലാണ് മൈക്കല്‍ ചാന്ദ്രപര്യവേഷണം നടത്തിയത്. അപ്പോളോ 14 മിഷന്റെ ഭാഗമായിരുന്ന മൈക്കല്‍ ചന്ദ്രോപരിതലത്തിലൂടെ ഒമ്പതു മണിക്കൂര്‍ നടന്നു. അപ്പോളോ യാത്രയുടെ 41 -ാം വാര്‍ഷികത്തിലാണ് മൈക്കലിന്റെ അന്ത്യവും.
1971 ജനുവരി 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെയായിരുന്നു അപ്പോളയുടെ ചാന്ദ്രയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: