ഹൈദരാബാദ്: ഹൈദരാബാദില്‍ നൈജീരിയന്‍ സ്വദേശിയെ ആക്രമിച്ചതായി പരാതി. ബംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിയ്ക്കും മറ്റ് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കുമെതിരായ ആക്രമണത്തിന് പിന്നാലെയാണ് പുതിയ സംഭവം. ഹൈദരാബാദിലെ ഷെയ്ഖ് പേട്ടിലാണ് സംഭവമുണ്ടായത്.
ഒസ്മാനിയ സര്‍വകലാശാലയില്‍ എം.ബി.എ വിദ്യാര്‍ത്ഥിയായ ഇബി ഡോള എന്ന നൈജീരിയന്‍ യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ ആക്രമിച്ച 20 വയസുള്ള ഷൊയെബിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്കില്‍ സഞ്ചരിയ്ക്കുകയായിരുന്ന ഇബി ഡോളയ മറ്റൊരു വാഹനത്തിന് വഴി കൊടുക്കുന്നതിനിടെ ഒരു വഴിയാത്രക്കാരനുമായി ചേര്‍ന്ന് പോയി. ഇതിന് പിന്നാലെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തിലേയ്ക്ക് നയിച്ചത്.
ഒരു സംഘം നൈജീരിയക്കാരും രംഗത്തെത്തിയിരുന്നു. അതേ സമയം ഇബി ഡോള തന്നെ ആക്രമിച്ചതായും ഷൊയെബും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: