കടുത്തുരുത്തി: രണ്ട് വര്‍ഷമായി കൃഷിയിറക്കാതെകിടന്ന പാടശേഖരത്തില്‍ നൂറുമേനി വിളയിച്ച് കര്‍ഷകര്‍ നേട്ടം കൊയ്തു. ഞീഴൂര്‍ പഞ്ചായത്തിലെ തുരുത്തിപ്പള്ളി പാടശേഖരസമിതിയുടെ നേതൃത്വത്തിലാണ് 25 ഏക്കര്‍ പാടത്ത് കര്‍ഷകര്‍ വിളവിറക്കിയിരുന്നത്. കൃഷി ലാഭകരമല്ലെന്ന് കരുതി കര്‍ഷകര്‍ പലരും കൃഷിയിറക്കാതെ കിടന്ന സ്ഥലത്താണ് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ വിജയം നേടിയത്. പഞ്ചായത്ത് ഭരണസമിതി കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. കൊയ്ത്ത് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് എന്‍. മണിലാല്‍ ഉദ്ഘാടനം ചെയ്തു. കൃഷിഓഫീസര്‍ കെ.പി. ഉണ്ണികൃഷ്ണന്, ജോണ്‍ തുരുത്തിപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: