കൊച്ചി: സോളാര്‍, ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെച്ചാല്‍ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ രാഷ്ട്രപതിഭരണം വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. യുഡിഎഫ് ഭരണത്തേക്കാള്‍ ബിജെപി സര്‍ക്കാരിലാണോ ഇടതുപക്ഷത്തിന് വിശ്വാസമെന്നും ആന്റണി ചോദിച്ചു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ ക്ഷമിക്കാനുള്ള ജനാധിപത്യമര്യാദ പ്രതിപക്ഷം കാണിക്കണം. സരിത പറയുന്ന ചില കാര്യങ്ങള്‍ വിശ്വസിക്കാമെന്നും ചിലത് വിശ്വസിക്കാന്‍ കഴിയില്ല എന്നുമുള്ള പ്രതിപക്ഷത്തിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: