തിരുവനന്തപുരം: അമ്പലപ്പുഴ കൃഷ്ണദ്വൈപായന കേരള പുരാണ പാരായണ കലാസംഘടനയുടെയും ഗുരുവായൂര്‍ അഖിലഭാരത നാരാണീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ഭാഗവതപാരായണം നടത്തി പ്രതിഷേധിച്ചു. പ്രതിഷേധ ധര്‍ണ അരുവിപ്പുറം മഠാധിപതി സ്വാമി സംവിദാനന്ദ ഉദ്ഘാടനം ചെയ്തു.
സകല ജീവജാലങ്ങളുടെയും നിലനില്‍പ്പ് പ്രകൃതിയെ ആശ്രയിച്ചാണെന്നും ആ പ്രകൃതിയുടെ മാലിന്യങ്ങള്‍ കഴുകി നീക്കുന്നത് പുരാണപാരായണക്കാരാണെന്നും സ്വാമി പറഞ്ഞു. 60 വയസ്സ് കഴിഞ്ഞവര്‍ക്കേ ഈ യജ്ഞം നടത്താന്‍ സാധിക്കുകയുള്ളൂ എന്നും അരുവിപ്പുറം മഠാധിപതി സ്വാമി സംവിധാനന്ദ പറഞ്ഞു.
രോഗത്താല്‍ വലയുന്ന പുരാണപാരായണക്കാര്ക്ക് പ്രതേ്യകം പെന്ഷന് പദ്ധതി ആവിഷ്കരിക്കണമെന്നും പുരാണപാരായണക്കാരെ സര്‍ക്കാര്‍ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് വി. ശശിധരന് ആചാരി, സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പലപ്പുഴ ജി. രാധമ്മ മുഖ്യരക്ഷാധികാരി കെ. നടേശന് അമ്പലപ്പുഴ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആര്. രവിശങ്കര്‍, സെക്രട്ടറി അംബിക ആര്. രാജേന്ദ്രന്, പെരുമ്പാവൂര്‍ ശാന്താ എസ്. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭാഗവതപാരായണം നടത്തി പ്രതിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: