തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്റെഡ്ഡിക്കും എസ്.പി സുകേശനും എതിരായ ആരോപണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. സഹപ്രവര്‍ത്തകനായ എസ്പിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയിലൂടെ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി യുഡിഎഫ് നേതാക്കളുടെ വിനീതനായ വാല്യക്കാരനാണെന്ന് വീണ്ടും തെളിയിച്ചു. ശങ്കര്‍റെഡ്ഡിയുടെ ശുപാര്‍ശ ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്ന് സംശയിക്കണം. ഇത്തരമൊരു ആരോപണം ഉന്നയിച്ചത് ആസൂത്രിതമാണോ എന്നതിനെപ്പറ്റി ശങ്കര്റെഡ്ഡിക്കെതിരെയും അന്വേഷണം നടത്തണം- വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: