ഭുവനേശ്വര്‍: ശാസ്ത്രമേഖലയില്‍ നവീനാശയങ്ങളും പുതിയ കണ്ടെത്തലുകളും ഉണ്ടാവുക എന്നത് പുരോഗതിയ്ക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭുവനേശ്വറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് എജുകേഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സമൂഹത്തിനും ആവശ്യം പുതിയ കണ്ടെത്തലുകളും നിര്‍മ്മാണവുമാണ്. അത് നിലച്ചാല്‍ എല്ലാ വ്യവസ്ഥകളും തകരുമെന്നും മോദി അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുക വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഇക്കാര്യത്തില്‍ എന്‍.ഐ.എസ്.ഇ.ആറിന് വലിയ പങ്ക് വഹിയ്ക്കാനാവുമെന്ന് മോദി അഭിപ്രായപ്പെട്ടു. പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പങ്കുണ്ട്.
പരിസ്ഥിതി സംരക്ഷണത്തില്‍ ക്യാമ്പസ് പ്രധാന പങ്ക് വഹിയ്ക്കണം. പരിസ്ഥിതി സൗഹൃദ ക്യാമ്പസ് ആകുന്നതിന് പുറമെ കഴിയുന്നതും സോളാര്‍ വൈദ്യുതി ഉപയോഗിയ്ക്കാനും ശ്രമിയ്ക്കണമെന്ന് മോദി ആവശ്യപ്പെട്ടു.
ഭാരത്തിലെ ശാസ്ത്രജ്ഞന്മാരും അധ്യാപകരും പുത്തന്‍ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരാണ്. വലിയ തോതില്‍ ആഗോള ശ്രദ്ധപിടിച്ചു പറ്റാന്‍ ഇന്ത്യയുടെ ബഹിരാകാശ പരിപാടിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രത്തോട് താത്പര്യം ഉണ്ടാകണമെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: