ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്തിനെ സമ്പൂര്‍ണ തിമിര വിമുക്ത ഗ്രാമമാക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ചേര്‍ത്തല തെക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെയും. താലൂക്ക് മാഹാ സമാധി ദിനാചരണ കമ്മിറ്റിയുടെയും തിരുനല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി സെപ്തംബര്‍ വരെ എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
തിമിര ശസ്ത്രക്രീയ ആവശ്യമായി വരുന്നവര്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും, താമസസൗകര്യവും ഒരുക്കും. ആദ്യക്യാമ്പ് 12 ന് രാവിലെ ഒന്‍പതിന് ചേര്‍ത്തല തെക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: