ദൈവം ഒരു സമര്‍ത്ഥനായ കച്ചവടക്കാരനാണ്. ദൈവം നിങ്ങള്‍ക്കായി അനവധി കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ നിര്‍വൃതിദായകമായ പരമാനന്ദം അദ്ദേഹം തന്നില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പരമാനന്ദത്തിന്റെ ഔന്നിത്യത്തിലെത്തണമെങ്കില് നിങ്ങള്‍ അദ്ദേഹത്തിലേക്കെത്തണം, അദ്ദേഹത്തിലേക്കുമാത്രം.
ദൈവത്തിന്റയരികില് അതിസാമര്‍ത്ഥ്യം കാണിച്ച് അദ്ദേഹത്തെ വിഡ്ഢിയാക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ ഭൂരിഭാഗം പ്രാര്‍ത്ഥനയും, അനുഷ്ഠാനങ്ങളും, അദ്ദേഹത്തെ പറ്റിക്കാന്‍ വേണ്ടിയിട്ടുള്ളതാണ്. ഏറ്റവും കുറച്ച് കൊടുത്ത് അദ്ദേഹത്തില്‍ നിന്നും ഏറ്റവുമധികം സ്വീകരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. അത് അദ്ദേഹത്തിനറിയാം. അദ്ദേഹം നിശിതബുദ്ധിയുള്ള ഒരു കച്ചവടക്കാരനാണ്. അദ്ദേഹം നിങ്ങളെ അതിലുമേറെ പറ്റിക്കും. നിങ്ങള്‍ പരവതാനിയുടെ അടിയിലേക്ക് എന്തെങ്കിലും അടിച്ചുവാരിക്കൂട്ടിയാല്, അദ്ദേഹം തറയുടേയും അടിയില്‍ അടിച്ചുവാരും.
ആത്മാര്‍ത്ഥത പുലര്‍ത്തുക, ദൈവത്തെ പറ്റിക്കാന്‍ ശ്രമിക്കരുത്.
ഒരിക്കല്‍ നിങ്ങള്‍ക്കു സായൂജ്യം കിട്ടിക്കഴിഞ്ഞാല്‍, മറ്റെല്ലാം അത്യാഹ്ലാദകരമാകും.
പരിശുദ്ധനാമത്തില്‍ അധിഷ്ഠിതമല്ലാത്ത, ലൗകികമായ ഏത് ആഹ്ലാദവും വെറും നൈമിഷികം മാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: