കൊടുത്തയാള്‍ കോഴപ്പണം ബാങ്കീന്ന് പിന്‍വലിച്ചിട്ടില്ലെന്നും വാങ്ങിച്ചയാള് അത് ബാങ്കില്‍ ഇട്ടിട്ടില്ലെന്നും കണ്ടെത്തിയതിനാല്‍ കോഴയ്ക്ക് അടിസ്ഥാനമില്ലെന്നു വിജിലന്‍സ്. പിന്നേ… പാന്‍ നമ്പരൊക്കെ വച്ച് ബാങ്കു വഴിയാണല്ലോ ഇന്നാട്ടിലെ കോഴ ഇടപാടുകള്‍! ഇജ്ജാതി ജനുസുകളെ വിജിലന്‍സ് എന്നല്ല വിളിക്കേണ്ടത്.
ഹരികൃഷ്ണന്. എസ്
പത്രത്തില്ഇത് വായിച്ച എല്ലാവര്ക്കും തോന്നിയ ഒരേ ചിന്ത… എന്നാല്‍ വിജിലന്‍സ് നു മാത്രം തോന്നിയില്ല… വായിക്കുന്നവര്‍ക്ക് ബുദ്ധി ഇല്ല എന്നാണോ ഇവരുടെ വിചാരം.. ഇവര്‍ വിജിലന്‍സ് എന്ന പേരും പറഞ്ഞു അവിടെ എന്താണാവോ ചെയ്യുന്നത് ? കിംഗ് സിനിമയില്‍ രാജന് പി. ദേവ് പറയുന്ന ആ പണി മാത്രേ ഇവര്‍ക്ക് അറിയൂ എന്ന് തോന്നുന്നു…
സജീവ് കുമാര്‍
നമ്മള് ചുമ്മാ പിസി വിഷ്ണുനാഥിനെ തെറ്റിദ്ധരിച്ചു..!! ശ്രീകൃഷ്ണ ജയന്തിക്കു കുഞ്ഞങ്ങളെ വിട്ടു തീവ്രവാദി ആക്കരുത് എന്ന് സരിതയോട് പറയാന്‍ ആണ് വിഷ്ണു നാഥ് വിളിച്ചത് …!! ഒരു പ്രാവശ്യം വിളിച്ചപ്പോള്‍ അത് സരിതയ്ക്ക് മനസിലായില്ല ..അപ്പോള്‍ പിന്നേം പിന്നേം വിളിച്ചു ..അങ്ങനെ 185 പ്രാവശ്യം വിളിച്ചു പറഞ്ഞു കൊടുത്തപ്പോള്‍ ആണ് സരിതയ്ക്ക് ഒന്ന് മനസ്സിലായത് ..പാവം വിഷ്ണു നാഥ് ..അല്ലെ.
ബൈജു കോവുമ്മല്‍. കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: