തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ലായം കുത്തമ്പലത്തില്‍ നടക്കുന്ന പുസ്തോത്സവം ജനശ്രദ്ധപിടിച്ചു പറ്റുന്നു. ദിനംപ്രതി നൂറുകണക്കിന് ജനങ്ങളാണ് ലായം കുത്തമ്പലത്തില്‍ എത്തുന്നത്. വിവിധ പുസ്തക പ്രദര്‍ശനങ്ങള്‍ക്ക് പുറമേ നിരവധി കലാപരിപാടികളും നടക്കുന്നുണ്ട്.
ദേശീയ പുരസ്കാര ജേതാവായ അര്ജുന് സനീഷിന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. ഇന്ന് വൈകുന്നേരം രൂപേഷ് മേനോന്റെ വയലിന് കച്ചേരി ഉണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ സോമനാഥന് അറിയിച്ചു. 13ന് പുസ്തകോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: