കോട്ടയം: പന്നിമറ്റം പഞ്ചായത്ത് കിണറ്റില്‍ വീണയാളും രക്ഷിക്കാന്വന്നയാളും തമ്മില്കിണറ്റില് കിടന്ന് ബഹളം. ഒടുവില്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോട്ടയത്തുനിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം നാലുപേരെയും രക്ഷിച്ചു. മദ്യപിച്ച് പഞ്ചായത്ത് കിണറ്റിന്റെ അരമതിലില്‍ കിടന്ന ചാന്നാനിക്കാട് പറയേപ്പള്ളി മാത്യുകുട്ടി എന്നയാളാാണ് ആദ്യം കിണറ്റില്‍ വീണത്. ഇത് കണ്ട് ഇയാളെ രക്ഷിക്കാന്‍ പരിസരവാസികളായ സിറിള്‍, ജിജോ, പ്രവീണ്‍ എന്നിവര്‍ കിണറ്റിലിറങ്ങി. ഇരുവരും മാത്യുകുട്ടിയുമായി തര്‍ക്കമായി. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അസ്സി.സ്റ്റേഷന് ഓഫീസര്‍ സുബികുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘമെത്തി നാലുപേരെയും കരയ്ക്കുകയറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: