കണ്ണൂര്‍: ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 9.30 മുതല്‍ കണ്ണൂര്‍ റെയിന്‍ബോ സ്യൂട്ടില്‍ നടക്കും. രാവിലെ 9.30 ന് രജിസ്ട്രേഷന് നടക്കും. 10 മണിക്ക് വര്‍ക്കിങ്ങ് പ്രസിഡണ്ട് എ.എം.ചാക്കോ പതാകയുയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. കെ.കെ.പ്രേമരാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ജോണി നെല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. സി.വി.മുഹമ്മദ്, ഇ.നാരായണന് നമ്പ്യാര്‍, എം.എ.മുസ്തഫ, ടി.കെ.ഹാരിഫ് തുടങ്ങിയവര്‍ സംസാരിക്കും. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് ബി.സഹദേവന്റെ അധ്യക്ഷതയില്‍ ടി.മുഹമ്മദലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റിപ്പോര്‍ട്ട് കണക്ക് അവതരണം, ചര്‍ച്ച, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ എന്നിവ നടക്കും. വൈകുന്നേരം 3.30 ന് സെന്റ് മൈക്കിള്‍ ആംഗ്ലോ ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും പ്രകടമം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: