തിരുവനന്തപുരം: ഇന്നലെ സമാപിച്ച സ്കില്‍ ഫീയസ്റ്റയില് 18 കാരനായ അലക്സ് ജോളിയായിരുന്നു താരം. അലക്സ് ജോളി ചാലക്കുടിക്കാരനാണ്. ഫീയസ്റ്റയില് മൊബൈല്‍ റോബോട്ടിക് മത്സരയിനത്തിലാണ് അലക്സ് മാറ്റുരച്ചത്. ഫീയസ്റ്റയില് പങ്കെടുത്ത മത്സരാര്‍ത്ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അലക്സ്. 12 ട്രേഡുകളിലായി 70 പേരാണ് മത്സരിച്ചത്.
സ്കില്‍ ഫീയസ്റ്റയുടെ പരസ്യം കണ്ട് അപേക്ഷിച്ചാണ് മത്സരത്തിനെത്തിയതെന്ന് അലക്സ് പറഞ്ഞു. ലോകനിലവാരത്തിലുള്ള പരിശീലനമാണ് മത്സരത്തില്‍ നി്ന്ന് ലഭിച്ചത്. ഇവിടെ പങ്കെടുക്കാന്‍ വരുന്നതിന് മുമ്പ് ലോകനിലവാരത്തിലുള്ള മറ്റ് മത്സരങ്ങള്‍ കണ്ട് മനസിലാക്കിയിരുന്നു.
കുട്ടിക്കാലം മുതല്‍ ടെക്നോളജിയോടാണ് താത്പര്യം. അതാണ് ഭാവിയുടെ സാധ്യതയെന്നവിലയിരുത്തിയാണ് മൊബൈല്‍ റോബോട്ടിക്സിലേക്ക് മനസിനെ വഴിതിരിച്ചു വിട്ടത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഐഐടി ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് കേരളത്തില്‍ നിന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കി അലക്സ്. മൊബൈല്‍ റോബോട്ടിക്സില്‍ ആരുടെയും പരിശീലനമോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. നെറ്റില്‍ സെര്‍ച്ച് ചെയ്ത് സര്‍ക്യൂട്ടുകളും വീഡിയോകളും കണ്ടാണ് മൊബൈല്‍ റോബോട്ടിക്സിനെ കുറിച്ചും മറ്റ് സാങ്കേതിക വിദ്യകളെ കുറിച്ചും കൂടുതല്‍ മനസിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: