കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ചിലര്‍ കെട്ടിപ്പിടിച്ചുനിന്ന് കുതികാല്വെട്ടുന്നവരാണെന്ന് മുന്‍മന്ത്രി കെ.എം. മാണി. മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയ്ക്ക് കോട്ടയത്തു നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് സൗഹൃദത്തിനു പകരം രാഷ്ട്രീയരംഗത്ത് അസഹിഷ്ണുതയും ഗൂഢാലോചനയുമാണ് നടക്കുന്നത്.
സംസ്ഥാനത്തെ രാഷ്ട്രീയമേഖല അധ:പതിച്ചിരിക്കുകയാണ്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും പണ്ടൊക്കെ വലിയ ആവേശത്തിലായിരുന്നു. ഇപ്പോള്‍ പാണ്ടന്‍ നായുടെ ശൗര്യം ഫലിക്കുന്നില്ലെന്ന അവസ്ഥയിലാണ്. അക്രമത്തിന്റെ പാതയിലൂടെ മുന്നേറുന്ന സിപിഎമ്മിന് നവകേരളം സൃഷ്ട്രിക്കുവാന്‍ സാധ്യമല്ല. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: