കോഴിക്കോട്: ~എല്‍ഐസിയുടെ ഏറ്റവും പുതിയപദ്ധതിയായ ജീവന് പ്രഗതിക്ക് തുടക്കമായി. സമ്പാദ്യത്തോടൊപ്പം ഉയര്‍ന്ന സുരക്ഷയും വാഗ്ദാനംചെയ്യുന്ന ഒരുലാഭസഹിതപദ്ധതിയാണ് ജീവന് പ്രഗതി. ഓരോ 5 വര്‍ഷം കഴിയുമ്പോഴും റിസ്ക്ക് കവര്‍ അധികരിച്ചു കൊണ്ടിരിക്കും. ആദ്യ 5 വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന തുകയുടെ 100% റിസ്ക്ക് കവര്‍ നല്കുമ്പോള്, 6 മുതല്‍ 10 വര്‍ഷം വരെ 125% വും 11 മുതല്‍ 15 വര്‍ഷംവരെ 150% വും 16 മുതല്‍ 20 വര്‍ഷം വരെ 200% വും റിസ്ക്ക് കവര്‍ നല്കുന്നു.
12 വയസ്സു മുതല്‍ 45 വയസ്സുവരെയാണ് ചേരാവുന്ന പ്രായം. 1,50,000 രൂപയാണ് ഏറ്റവും പ്രായം കുറഞ്ഞഅടിസ്ഥാന ഇന്‍ഷൂറന്‍സ് തുക. 12 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയുള്ള കാലാവധി തെരഞ്ഞെടുക്കാം.
കാലാവധിയില്‍ അടിസ്ഥാന ഇന്‍ഷൂറന്‍സ് തുകയോടൊപ്പം, ബോണസ്, അനുവദനീയമായ ഫൈനല്‍ ബോണസ് എന്നിവ നല്‍കും. പോളിസി കാലാവധിക്കുള്ളില്‍ ഇന്‍ഷൂര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് ജീവഹാനി സംഭവിച്ചാല്‍ റിസ്ക്ക് കവര്‍ തുകയോടൊപ്പം ബോണസ്, അനുവദനീയമായ ഫൈനല്‍ ബോണസ് എന്നിവയും നല്‍കും. മൂന്ന് വര്‍ഷ പ്രീമിയം അടവിനുശേഷം വായ്പാ സൗകര്യം എല്‍ഐസിയുടെ അപകട അംഗവൈകല്യ റൈഡര്‍ ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്താം. സെക്ഷന്‍ 80 സി, 10 (10) ഡി എന്നീ ഇന്‍കം ടാക്സ് വകുപ്പുകള്‍ പ്രകാരം ആദായ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: