കോഴിക്കോട്: ആസ്റ്റര്‍ ഡിഎംഹെല്‍ത്ത് കെയറിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായ ആസ്റ്റര്‍ സേഫ്റോഡ്സ് ഐപ്ലെഡ്ജ് പ്രചാരണത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനൊപ്പം തുടക്കമായി.
ആസ്റ്റര്‍ ഡിഎംഹെല്ത്ത്കെയറിന്റെസ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായഡോ. ആസാദ് മൂപ്പന്, ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍, സച്ചിന് ടെന്‍ഡുല്‍ക്കറിനും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം പ്രതിജ്ഞയെടുത്തു.
സുരക്ഷിതമായ രീതികള്‍ റോഡുകളില്‍ മറികടക്കുന്നതിനെക്കുറിച്ച് സ്കൂള്‍കുട്ടികളെ മനസിലാക്കിക്കുന്നതിനും ഡ്രൈവര്‍മാരെ സീബ്രാ ക്രോസിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനുമായി ഐപ്ലെഡ്ജിനു മുമ്പായി സച്ചിന് ടെന്‍ഡുല്‍ക്കറും ഡോ. മൂപ്പനുംസ്റ്റേഡിയത്തിനു സമീപത്തെസീബ്രാ ക്രോസിംഗ് സ്കൂള്‍ കുട്ടികള്‍ക്കൊപ്പം മുറിച്ചു കടന്നു. പ്രതിരോധത്തിലൂടെയാണ്ശരിയായ ആരോഗ്യസംരക്ഷണംതുടങ്ങുന്നതെന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ആസ്റ്റര്സേഫ്റോഡ്സ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മനുഷ്യജീവനെ കാത്തുസൂക്ഷിക്കുന്നതിനും സാമ്പത്തിക നഷ്ടം ചെറുക്കുന്നതിനും ലളിതമായ നടപടികളിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്കെയര്‍ പ്രോത്സാഹനം നല്‍കുന്നത്. പകര്‍ച്ചവ്യാധിയെന്നപോലെ പടരുന്ന റോഡപകടങ്ങളും അംഗവൈകല്യങ്ങളും സമൂഹവിപത്തായിമാറിയിരിക്കുകയാണെന്ന് ആസ്റ്റര്‍ ഡിഎംഹെല്ത്ത്കെയര്ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായഡോ. ആസാദ്മൂപ്പന് പറഞ്ഞു. സര്‍ക്കാരിന്റെ റോഡ് സുരക്ഷയ്ക്കായുള്ളദേശീയ പ്രചാരണ പരിപാടിയ്ക്ക് പൂരകമായാണ് ആസ്റ്റര്‍ സിഎസ്ആര്‍ നടപടികളെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: