മുക്കം: വിഷുവിന് വിഷരഹിത പച്ചക്കറി ലഭ്യമാകാന്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നാട്ടുപച്ച പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സമ്പൂര്‍ണ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ വിത്ത് നടീല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 18 വാര്‍ഡുകളിലും വിഷരഹിത പച്ചക്കറി ഉത്പ്പാദിപ്പിച്ച് പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാരശ്ശേരിയിലെ നവധ്വനി പുരുഷ സ്വാശ്രയ സംഘം ഏറ്റെടുത്ത ഒന്നര ഏക്കര്‍ സ്ഥലത്താണ് ആദ്യം വിത്തിറക്കിയത്. കൃഷി ഓഫീസര്‍ സി.വി.ശുഭ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അബ്ദുള്ള കുമാരനെല്ലൂര്‍, പഞ്ചായത്തംഗം ജി.അബ്ദുള്‍ അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: