എടത്വ: ബധിരനും മൂകനുമായ പത്രവിതരണക്കാരനെ മുഖംമൂടി സംഘം ആക്രമിച്ചു. മരിയാപുരത്തെ പത്ര വിതരണക്കാരനായ പച്ച ചെക്കിടിക്കാട് അറുപതില്‍ ചിറ സാബു ആന്റണി (36) യ്ക്കാണു മര്‍ദനമേറ്റത്. ശനിയാഴ്ച രാവിലെ 5.30 ന് പച്ച ഒറ്റാറയ്ക്കല്‍ പാലത്തിനു പടിഞ്ഞാറ് ചേരമര്‍ മന്ദിരത്തിനു മുന്നില്‍ നാലുപേര്‍ അടങ്ങുന്ന മുഖംമൂടി സംഘം മാരകായുധങ്ങളുമായി സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത സാബുവിനെ ആക്രമിക്കുകയായിരുന്നു. എടത്വ പോലീസില്‍ പരാതി നല്കി. ഈ ഭാഗത്തു സാമൂഹ്യവിരുദ്ധ ശല്യവും വ്യാജവാറ്റും രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും ഭയമായിരിക്കുകയാണ്. പോലീസ് പട്രോളിങ് ശക്തമാക്കണെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: