ആലപ്പുഴ: നഗരത്തിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 10ന് വൈകിട്ട് നാലിന് ഇരുപ്പുസമരം സംഘടിപ്പിക്കും. നഗരത്തിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം എടുക്കുന്ന ഏതു തീരുമാനത്തേയും ബിജെപി പിന്തുണയ്ക്കുമെന്നും കയ്യേറ്റക്കാരുടെ കാവലാളായി മാറുന്ന അമ്പലപ്പുഴ എംഎല്‍എയുടെയും ഡിസിസി പ്രസിഡന്റിന്റെയും നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് പറഞ്ഞു.
അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന്, അമ്പലപ്പുഴ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വി. ശ്രീജിത്ത്, ഭാരവാഹികളായ പി. ലിജു, വി. ബാബുരാജ്, കെ. വിജയനാഥന്, ആര്. കണ്ണന്, ജി. രമേശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: