മറയൂര്‍: മറയൂര്‍ നാച്ചിവയല്‍ ചന്ദന റിസര്‍വില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ സംഭവത്തില്‍ വീട്ടമ്മയുള്‍പ്പെടെ അഞ്ചുപേര്പിടിയില്.മറയൂര്‍ കരിമുട്ടി കളരിക്കല്‍ വീട്ടില്‍ സുനില്‍(45)പുളിക്കരവയലില്‍ കൂടില്‍ പറമ്പില്‍ ജോസഫ് മകന് സൈമണ്‍ (26) പള്ളാനാട് സ്വദേശി കൃഷ്ണന്റെ ഭാര്യ സിന്ധു(35) ഇവരെ കൂടാതെ പതിനേഴ് വയസ് പ്രായമുള്ള രണ്ടു കൗമാരക്കാരുമാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി മൂന്നാം തീയതി നാച്ചിവയല്‍ റിസര്‍വില്‍ നിന്നും ചന്ദനക്കുറ്റി മാന്തിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വനപാലകര്‍ പെട്രോളിങ്ങിന് എത്തിയപ്പോള്‍ വനത്തിനുള്ളില്‍ നിന്ന്ഇവരില് ഒരാള്‍ ഓടി രക്ഷപെടുന്നത് കണ്ടു. ഇതിനെ തുടര്ന്ന്തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ ബന്ധുവീട്ടില്‍ ഒളിവിലായിരുന്നകൗമാരക്കാരനെ കഴിഞ്ഞ ദിവസം വനപാലകര്‍ അനുനയിപിച്ചതിനെ തുടര്ന്ന്മറയൂര് ഫോറസ്റ്റ് സ്റ്റേഷനിലെത്തി കീഴടങ്ങി.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റൊരു കൗമാക്കാരനുംസ്ത്രീയുടെയുംഉള്പെടെ മറ്റുള്ളവരുടെ വിവരം ലഭിച്ചത്.കേസില്‍ ഉള്‍പെട്ട സിന്ധുവിന്റെ ഭര്ത്താവ്കൃഷ്ണന് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: