തൊടുപുഴ: 96കാരിയെ തലക്കടിച്ച് വീഴ്ത്തി ഒന്നര പവന് വരുന്ന സ്വര്‍ണ്ണ മാല കവര്‍ന്നു. മൂലമറ്റത്തിന് സമീപം ഇലപ്പള്ളി മുരിക്കനാനിക്കല്‍ അന്നമ്മ (96)യെ അപായപ്പെടത്തിയാണ് മോഷണം നടന്നത് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് അക്രമം നടന്നത്. അന്നമ്മയുടെ കരച്ചില് കേട്ടെത്തിയ അയല്‍വാസികള്‍ വീട്ടുമുറ്റത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതമായതിനാല്‍ മുതലക്കുടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ അന്നമ്മയെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഗ്രാമ്പു നിരത്തിക്കൊണ്ട് മുറ്റത്ത് നില്‍ക്കുകയായിരുന്ന തന്നെ പിന്നില്‍ നിന്നൊരാള്‍ അടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് അന്നമ്മ പറഞ്ഞു. കാഞ്ഞാര്‍ പോലീസിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: