കൊച്ചി: ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ വിവിധ സാംസ്കാരിക/ സാമുദായിക സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ഹിന്ദു നേതൃസമ്മേളനം 15ന് 10 മണിക്ക് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു അറിയിച്ചു. സമ്മേളനം കേന്ദ്രമന്ത്രി താവര്‍ചന്ദ് ഗെഹ്ലോട്ട് ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാനത്തെ 150ല്‍ പരം ഹൈന്ദവസമുദായ, സാംസ്കാരിക പ്രസ്ഥാനങ്ങളുടെ 300 ഓളം സംസ്ഥാന നേതാക്കള്‍ നേതൃസമ്മേളനത്തില്‍ പങ്കെടുക്കും. ശബരിമല, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, രംഗനാഥമിശ്ര കമ്മീഷന്, ലംപ്സംഗ്രാന്റ്, എസ്സി/ എസ്ടി ഫണ്ട് ലാപ്സാക്കല്‍, ഫണ്ട് വിഹിത വര്‍ദ്ധന, തീരദേശവികസനം, പരമ്പരാഗത തൊഴില്‍ സംരക്ഷണം, എന്നീ കാര്യങ്ങള്‍ കേന്ദ്രമന്ത്രിയുമായി ഹിന്ദു സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തും. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമുദായ, സംഘടനാ നേതാക്കള്‍ സമര്‍പ്പിക്കുമെന്നും ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: