പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതമഹാമണ്ഡലത്തിന്റെ ശ്രീവിദ്യാധിരാജ ദര്‍ശനപുരസ്കാരം അഡ്വ. റ്റി എന്‍ ഉപേന്ദ്രനാഥക്കുറുപ്പിന് നല്കി ആദരിക്കുവാന്‍ ഹിന്ദുമതമഹാമണ്ഡലം തീരുമാനിച്ചു.14ന് നടക്കുന്ന ഹിന്ദുമതപരിഷത്തിന്റെ സമാപന സമ്മേളനത്തില്പുരസ്കാരം സമര്‍പ്പിക്കും.
വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ദര്‍ശനങ്ങളുടെ പ്രചാരണത്തിന് നിര്‍ണ്ണായകമായ പങ്കുവഹിച്ച വ്യക്തികള്‍ക്കുള്ള ശ്രേഷ്ഠപുരസ്കാരമാണ് വിദ്യാധിരാജദര്ശനപുരസ്കാരം. പി പരമേശ്വരന്, കുമ്മനം രാജശേഖരന്, പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികള്‍, മുതുകുളം ശ്രീധരന് തുടങ്ങിയവരാണ് മുന്‍വര്‍ഷ ജേതാക്കള്‍.
92-ാം വയസ്സിലും ഇദ്ദേഹത്തിന്റെ ശക്തമായ നേതൃത്വപാടവമാണ് ഹിന്ദുമതമഹാമണ്ഡലത്തെ മുമ്പോട്ടുനയിക്കുന്നത്. ഈ കാലഘട്ടങ്ങളിലൊക്കെയും വിദ്യാധിരാജ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും വിദ്യാധിരാജ ദര്‍ശനങ്ങളുടെ പ്രചാരണത്തിനും നല്കിയ സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ചാണ് ഹിന്ദുമതമഹാമണ്ഡലം ശ്രീവിദ്യാധിരാജപുരസ്കാരം നല്കി അഡ്വ. റ്റി എന്‍ ഉപേന്ദ്രനാഥക്കുറുപ്പിനെ ആദരിക്കുന്നതെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ എം.അയ്യപ്പന്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: