കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉറച്ച തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് സരിത എസ്.നായര്‍. കണ്ണൂരില്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ വിചാരണക്കെത്തിയ സരിത മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു. തെളിവുകള്‍ സോളാര്‍ കമീഷന് നല്‍കിയിട്ടുണ്ട്. സോളാര്‍ കമീഷന്റെ തീരുമാനങ്ങള്‍ തനിക്ക് എതിരായാല്‍ ശാസ്ത്രീയമായ ഈ തെളിവ് പുറത്തുവിടും. തെളിവ് എന്താണെന്ന് ഇപ്പോള്‍ പറയില്ലെന്നും സരിത പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ശരിയാണെന്നു തെളിയിക്കാന്‍ ഇത് മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: