കാലിഫോര്‍ണിയ: ഇന്റര്‍നെറ്റിന് വ്യത്യസ്ഥ നിരക്കുകള്‍ ഈടാക്കരുതെന്ന ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ ഓഫ് ഇന്ത്യയുടെ (ട്രായ്) തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ഫെയ്സ്ബുക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ്. എന്നാല്‍ എല്ലാവര്ക്കും സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും സുക്കര്‍ബര്‍ഗ് ട്വിറ്ററില്‍ വ്യക്തമാക്കി.
കണക്ടിങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടുപോവുമെന്നു വ്യക്തമാക്കിയ സുക്കര്‍ബര്‍ഗ് ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാന്‍ തന്റെ ദൗത്യത്തിന് കഴിയുമെന്നും അവകാശപ്പെട്ടു.
ഇന്റര്‍നെറ്റില്‍ വ്യത്യസ്ഥ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വ്യത്യസ്ഥ നിരക്കുകള്‍ ഈടാക്കരുതെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) ഇന്നലെ ത്തരവിട്ടിരുന്നു. ഉള്ളടക്കം അനുസരിച്ച് പല സൈറ്റുകള്‍ക്ക് പലനിരക്കുകള്‍ ഈടാക്കാനുള്ള നീക്കം നടത്തിവന്ന ഫേസ് ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കനത്തയടിയാണ് ട്രായ് വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: