കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിലെ തൊഴിലാളി നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. തൊഴിലാളികള്‍ക്ക് 10,000 രൂപ ഇടക്കാലാശ്വാസം നല്‍കുമെന്നും വേതന വര്‍ധനയുടെ കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മാനേജ്മെന്റ് ഉറപ്പു നല്‍കിയതോടെയാണ് സമരം താത്കാലികമായി പിന്‍വലിച്ചത്. ഇതേതുടര്‍ന്നു ബുധനാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് തൊഴിലാളി യൂണിയന് പ്രതിനിധികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: