നമ്മള് നമ്മുടെ മനസ്സിനെ മനസ്സിലാക്കിയില്ല. കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണത്തില്‍ നാം നല്ലപോലെ ശ്രദ്ധിക്കണം. നമ്മള് കുട്ടികള്‍ക്ക് പതിവായി നല്കുന്ന ഭക്ഷണം തന്നെ അവര്‍ക്ക് പിരിമുറുക്കം ഉണ്ടാക്കുന്നതാണ്. ദിവസവും രാവിലെ പൊറോട്ട നല്കിയാല് അവരുടെ തലച്ചോറിലെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. ഓര്‍ക്കാനുള്ള അതിന്റെ കഴിവ് കുറയുന്നു.
രാവിലെ എരിവും എണ്ണയുമുള്ള ഭക്ഷണം നല്കിയാല് അതും അമ്ലത്തെ ഉല്‍പ്പാദിപ്പിച്ച് തലച്ചോറിനെ ബാധിക്കുന്നു. ഓര്‍മശക്തി കുറയ്ക്കുന്നു. കുട്ടികള്‍ പഠിക്കുന്നില്ലെന്ന് നാം പറയുന്നു. പക്ഷെ അതിന്റെ കാരണത്തെക്കുറിച്ച് ചിന്തിക്കാറില്ല. അവര്‍ പഠിക്കുന്നില്ല, പഠിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തുക മാത്രം ചെയ്യുന്നു. ശരിയായ രീതിയിലുള്ള ഭക്ഷണം നല്‍കാതെ പൊരിച്ച സാധനങ്ങളോടുകൂടി ലിംക, കൊക്കോകോള മുതലായവ കുടിക്കാന്‍ നല്കുന്നു. കുട്ടികള്‍ക്ക് ഓര്‍മശക്തിയും ശ്രദ്ധയും കുറവാണെങ്കില്‍ അതനുസരിച്ചുള്ള ഭക്ഷണം നല്‍കുക. അനുകൂലമായ സാഹചര്യമുണ്ടാക്കൂ, കുട്ടികള്‍ കൂര്‍മ്മബുദ്ധി യുള്ള വരായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: