കൊച്ചി: ക്രൈസിസ് മാനേജ്മെന്റ് ആന്റ് ബിസിനസ് കണ്ടിന്യുവിറ്റി പ്ലാനിങ് എന്ന വിഷയത്തില്‍ കൊച്ചി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 11, 12 തിയതികളിലാണ് സെമിനാര്‍. 11ന് രാവിലെ 9.30ന് കുസാറ്റ് വിസി ഡോ.ജെ. ലത സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രകൃതിദുരന്തങ്ങളും മറ്റു പ്രതിസന്ധികളും നേരിടേണ്ടിവരുന്ന വാണിജ്യ വ്യവസായ സ്ഥാപനങ്ങളും മറ്റു പ്രസ്ഥാനങ്ങളും നിലനില്പിനും തുടര്‍പ്രവര്‍ത്തനത്തിനും അവലംബിക്കേണ്ട നയങ്ങളും തന്ത്രങ്ങളുമാണ് പ്രധാന ചര്‍ച്ചാവിഷയം. ദുരന്തനിവാരണ രംഗത്തെ പ്രമുഖരായ ഡോ. ശേഖര്‍ ലൂക്കോസ്, അമല്‍രാജ്, ഫെഡറല്‍ബാങ്ക് മാനേജര്‍ മോഹനചന്ദ്രന്, ടെക്നോമിക്സ് സിഇഒ ജിജോ ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: