കൊളച്ചേരി: പോസ്റ്റ് ഓഫീസ് അക്കൗണ്ട് മുഖേന പെന്ഷന് കൈപ്പറ്റുന്ന കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള നാല് മാസത്തെ പെന്ഷന് കുടിശ്ശിക ചെക്ക് മുഖാന്തിരം ഇന്നു മുതല്‍ 13 വരെ തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നു. ഒന്നാം വാര്‍ഡുകാര്‍ക്ക് ഇന്ന് രാവിലെ 10.30 മുതല്‍ 1 വരെ പാമ്പരുത്തി സിയാര്സിയിലും, 2. 17 വാര്ഡില്പെട്ടവര്ക്ക് ഇന്ന് കമ്പില്‍ വായനശാലയില്‍ ഉച്ചക്ക് ശേഷം 2 മുതല്‍ 4 വരെയും, 7, 8 വാര്‍ഡുകാര്‍ക്ക് പള്ളിപ്പറമ്പില്‍ നാളെ രാവിലെ 10.30 മുതല്‍ 1 വരെയും, 3, 4, 5, 6 വാര്‍ഡുകാര്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്ന് ഉച്ചക്ക് ശേഷവും, 11, 12 വാര്ഷുകാര്ക്ക് ചേലേരി ജിഎം എല്‍പി സ്കൂളില്‍ 12ന് രാവിലെ 10.30 മുതല്‍ 1 വരെയും, 14, 15, 16 വാര്‍ഡുകാര്‍ക്ക് ചേലേരി യുപി സ്കൂളില്‍ 12ന് 2 മുതല്‍ 4 വരെയും, 9, 10 വാര്‍ഡുകാര്‍ക്ക് കണക്കപ്പറമ്പ് സ്കൂളില്‍ 13ന് രാവിലെ 10.30 മുതല്‍ 1 വരെയും, 13-ാം വാര്ഷുകാര്ക്ക് നൂഞ്ഞേരി എല്‍പി സ്കൂളില്‍ 13ന് 2 മുതല്‍ 4 മണി വരെയുമാണ് പ്രത്യേക ക്യാമ്പ് നടത്തി പെന്ഷന് വിതരണം ചെയ്യുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: