തൃപ്പൂണിത്തുറ: ആര്‍എല്‍വി കോളേജില്‍ എസ്ഐഫ്ഐയുടെ മാനസിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം എസ്എഫ്ഐയുടെ ഭീകരമുഖത്തിന് തെളിവാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
സംഘടനാ സ്വാതന്ത്ര്യത്തിനെയും കലാലായസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സിപിഎം പോഷക സംഘടനയുടെ ഗുണ്ടാവിളയാട്ടത്തെ ജനങ്ങള്‍ തിരിച്ചറിയേണ്ട കാലമായതിന്റെ തെളിവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി.
ഇതിന് എതിരെ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: