തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച സിപിഎം നയം വെളിപ്പെടുത്തണമെന്ന് ഐഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നയിച്ച ജനരക്ഷാ യാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നേരിട്ട് വിജയം നേടുമെന്നും രാഹുല്‍ പറഞ്ഞു. മദ്യ്യൂനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷം നിലപാടു വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയെന്നും രാഹുല്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: