ഞങ്ങള്‍ക്ക് ഒരു സ്കൂളുണ്ട്. അത്രക്കൊന്നും മിടുക്കന്മാരല്ലാത്ത കുട്ടികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. എല്ലാ വിഷയങ്ങള്‍ക്കും പുറമെ സംസ്കൃതവും യോഗയും പഠിപ്പിക്കുന്നുണ്ട്.
അസൗകര്യങ്ങള്‍ക്ക് നടുവിലും അവര്‍ സന്തുഷ്ടരാണ്. ധാരാളം പഠിക്കാനുണ്ടായിട്ടും അവര്‍ സന്തോഷിക്കുന്നവരാണ്. ഇത്തവണ ഒരു പ്രത്യേകത കൂടി അവര്‍ പ്രകടിപ്പിച്ചു. ഓരോ കുട്ടിയും കുറച്ചു ഭൂമി വൃത്തിയാക്കി അതില്‍ പച്ചക്കറികള്‍ നട്ടുപിടിപ്പിച്ചു. തക്കാളി, മുള്ളങ്കി തുടങ്ങിയ പലതും വളര്‍ത്തി.
പരാതിയില്ലാതെ ഉത്സാഹത്തോടെ പണി ചെയ്യുന്നു. കുതിരയുടെ കടിഞ്ഞാണ്‍ അയച്ചു പിടിച്ചാലും കുതിര ഓടുകയില്ല. കടിഞ്ഞാണ്‍ വലിക്കുക, വിടുക, വലിക്കുക, വിടുക ഇങ്ങിനെ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്നാലേ കുതിര ഓടുകയുള്ളൂ. അതാണ് ശരിയായ വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: