ചെറുതോണി: എതിരെ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടകാര്‍ തിട്ടയിലിടിച്ച് ബന്ധുക്കള്‍ക്ക് പരിക്കേറ്റു. ഉപ്പുതോട് കുഴികണ്ടത്തില്‍ മാത്യു(74), സഹോദര പുത്രന്റെ ഭാര്യ റൂബിള്‍ (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മാത്യു കട്ടപ്പന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. റൂബിളിനെ ഇവിടെ നിന്നും വിദഗ്ധ ചികില്‍സക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയാണ്.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പൈനാവ് എ.ആര് ക്യാമ്പിന് സമീപമാണ് അപകടമുണ്ടായത്. കാക്കൂര്‍ പോയി തിരികെ ഉപ്പുതോടിനുവരുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ റൂബിളിന്റെ ഭര്‍ത്താവ് റോഷനാണ് കാര്‍ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ പരിക്ക് സാരമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: