തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്കി. പി. ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. 2013 ജൂണ്‍ 17ന് മാത്യു ടി.തോമസ് അവതരിപ്പിച്ച സോളാര്‍ അഴിമതി സംബന്ധിച്ച അടിയന്തിരപ്രമേയ നോട്ടീസിനു നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണം.
2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ വികസനസമിതി യോഗം 29നാണ് നടന്നതെന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അംഗങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു ശേഷവും ഇതു തിരുത്താന്‍ മുഖ്യമന്ത്രി തയാറായില്ല. എന്നാല്‍ സോളാര്‍ കമ്മിഷനില്‍ മുഖ്യമന്ത്രി ഇതു തിരുത്തി പറഞ്ഞു. ഇതു നിയമസഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സ്പീക്കര്‍ക്കു നല്കിയ നോട്ടീസില്‍ ശ്രീരാമകൃഷ്ണന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: