കൊച്ചി: സ്വതന്ത്രചിന്തയുടെ പ്രോത്സാഹനവും സഹിഷ്ണുതയുമാണ് രാഷ്ട്രത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് അടിത്തറയാകേണ്ടതെന്ന് രാഹുല്‍ ഗാന്ധി എം.പി അഭിപ്രായപ്പെട്ടു. കളമശ്ശേരി കിന്‍ഫ്ര പാര്‍ക്കിലെ ടെക്നോളജി ഇന്നവേഷന്‍ സോണില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ടെക്നോളജി ഇന്നവേഷന്‍ സോണിനു കീഴിലെ 32 സംരംഭകരാണ് രാഹുല്‍ ഗാന്ധിയുമായി ആശയവിനിമയം നടത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ബെന്നി ബഹന്നാന് എം.എല്‍.എ, ഹൈബി ഈഡന് എം.എല്‍.എ, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്, മുകുള്‍ വാസ്നിക്, കളമശ്ശേരി നഗരസഭ മുന്‍ ചെയര്മാന് ജമാല്‍ മണക്കാടന്, വ്യവസായ ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സി.ഇ.ഒ ജയശങ്കര്‍ പ്രസാദ്, സ്റ്റാര്‍ട്ടപ്പ് വില്ലേജ് സി.ഇ.ഒ പ്രണവ്കുമാര്‍ സുരേഷ് തുടങ്ങിയവരും രാഹുല്‍ ഗാന്ധിയ്ക്കൊപ്പമുണ്ടായിരുന്നു. ടെക്നോളജി ഇന്നവേഷന്‍ സോണിലെ ഫാബ്ലാബും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വിവിധ സംരംഭകരുടെ പ്രൊജക്ടുകള്‍ രാഹുല്‍ ഗാന്ധിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: