തമ്പലക്കാട്: തമ്പലക്കാട്-അഞ്ചാം മൈല്‍ മൂഴിക്കാട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ട് മാസങ്ങളായിട്ടും പുനര്‍നിര്‍മ്മിച്ചില്ല. റോഡിന്റെ ഈ ഭാഗത്തു കൂടി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ തെല്ലിട മാറിയാല്‍ തോട്ടിലേക്ക് മറിയുന്ന സ്ഥിതിയാണുള്ളത്.
സ്കൂള്‍ ബസുകളടക്കം ദിവസവും ഒട്ടേറെ വാഹനങ്ങള്‍ കടന്നു പോകുന്ന പാതയുടെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നിരിക്കുന്നത്. ചാത്തമല കോളനിക്ക് സമീപം തോടരുകില്‍ കെട്ടിയിരുന്ന സംരക്ഷണ ഭിത്തിയാണ് രണ്ടിടങ്ങളിലായി തകര്‍ന്നിരിക്കുന്നത്. കെട്ടിടിഞ്ഞ് ഭിത്തി നിര്‍മ്മിച്ചിരിക്കുന്ന കരിങ്കല്ലുകള്‍ തോട്ടിലേക്ക് പതിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ 23-ാംവാര്‍ഡില്‍പ്പെട്ട ഭാഗത്തെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നിരിക്കുന്നത്. തകര്‍ന്ന ഭാഗം പുനര്‍ നിര്‍മ്മിക്കാത്തതിനാല്‍ ഭിത്തി ഇരുവശങ്ങളിലേക്കും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. റോഡിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിച്ച് റോഡിലെ അപകട ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: