കൊച്ചി: കേരള ക്രിക്കറ്റ് ടീമിലെ ആദ്യകാല കളിക്കാരുടെ സംഘടനയായ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്റെ മൂന്നാമത് വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് 12ന് കൊച്ചിയില്‍ ആരംഭിക്കും. എസ്ബിടി-വിപിഎല്‍ 2016′ എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണമെന്റ് 14 വരെ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍. 14ന് ഉച്ചയ്ക്ക് ശേഷം ഫൈനല്‍. ട്വന്റി20 ഫോര്‍മാറ്റിലുള്ള മത്സരത്തില്‍ ആറ് ടീമുകള്‍ പങ്കെടുക്കും.
ടീമുകളെ എ, ബി പൂളുകളായി തിരിച്ച് മത്സരം. ഒരോ പൂളിലും മൂന്ന് ടീമുകള്‍. പൂള് എയില്‍ ട്രാവന്‍കൂര്‍ പാന്തേഴ്സ്, മലബാര്‍ ടൈഗേഴ്സ്, കൊച്ചി റോയല്‍സ്, പൂള് ബിയില്‍ അബ്സല്യൂട്ട് സോബേഴ്സ്, മലബാര്‍ വാരിയേഴ്സ്, കൊച്ചിന് മുത്തൂറ്റ് ടസ്കേഴ്സ് ടീമുകള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വിപിഎല്ലിന്റെ പ്രധാന സ്പോണ്സര്. സുനില്‍ ഓയസിസ് തുടങ്ങി കേരളത്തിനായി കളിച്ച താരങ്ങള്‍ പങ്കെടുക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: