പയ്യോളി: ബലിദാനി സി.ടി. മനോജിന്റെ വീട് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ ഇന്നലെ സന്ദര്‍ശിച്ചു. കഴി ഞ്ഞ ഞായറാഴ്ച രാത്രി സിപിഎം അക്രമികള്‍ മനോജിന്റെ വീടിന് നേരെ അക്രമം നടത്തിയിരുന്നു. സംഭവത്തെപ്പറ്റി മനോജിന്റെ ഭാര്യ പുഷ്പ പയ്യോളി പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പി.ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: