നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിന് കീഴില്‍ അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക, ടൗണില്‍ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് പി. മധുപ്രസാദ് ഉദ്ഘാടനം ചെയ്തു. സി. സിനൂപ് രാജ, എം.സി. അനീഷ്, സി.ടി.കെ. ബാബു, ശശി കുറുവയില്‍, രഞ്ജിത്ത് അരൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: