ന്യൂദല്‍ഹി: വ്യക്തിപരമായി തനിക്കും ഫെയ്സ്ബുക്കിനും ഏറെ പ്രധാനപ്പെട്ട രാജ്യമാണ് ഭാരതമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഭാരതത്തിന്റെ മനുഷ്യത്വവും മൂല്യങ്ങളും ആത്മാവും തനിക്കെന്നും ആവേശമാണെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഫെയ്സ്ബുക്ക് ഉദ്യോഗസ്ഥനായ മാര്‍ക്ക് ആന്ഡ്രസന്റെ ഭാരത വിരുദ്ധ പരാമര്‍ശത്തെ തള്ളിയാണ് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പ്രതികരണം. ആന്ഡ്രസന്റെ പ്രതികരണം ദുഃഖകരമാണെന്ന് സുക്കര്‍ബര്‍ഗ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ആന്‍ഡ്രസന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. ഫെയ്സ്ബുക്കിനോ തനിക്കോ ഇത്തരത്തിലൊരു അഭിപ്രായമില്ലെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്സ്ബുക്കിന്റെ ഫ്രീബേസിക്സ് സംവിധാനത്തിന് ഭാരതം അനുമതി നിഷേധിച്ച സാഹചര്യത്തിലായിരുന്നു മാര്‍ക്ക് ആന്ഡ്രസണ് ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: