ന്യൂദല്‍ഹി: പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധാജ്ഞലിയര്‍പ്പിച്ചു. ”പണ്ഡിറ്റ്ജി ഇന്നും നമ്മുടെ പ്രചോദനമാണ്. നിസ്സ്വാര്‍ത്ഥ സേവനം അദ്ദേഹത്തിന് സ്വാഭാവികമായിരുന്നു. രാജ്യത്തെയും പാവപ്പെട്ടവരെയും സേവിക്കുന്നതിനായി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സമൂഹത്തിലെ ഏറ്റവും ദരിദ്രനായ വ്യക്തിയെ വരെ സേവിക്കുകയെന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ജിയുടെ അന്ത്യോദയ എന്ന ആശയത്തോട് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ഒരു രാഷ്ട്രീയ സംഘാടകനെന്ന നിലയ്ക്കുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍ജിയുടെ അനുകരണീയമായ നൈപുണ്യത്തെ ഞാന്‍ ഓര്‍ക്കുകയാണ്. രാജ്യത്തിന് വേണ്ടി ജീവന് നല്കിയ നിരവധി പ്രവര്‍ത്തകരെ അദ്ദേഹം വാര്‍ത്തെടുത്തിട്ടുണ്ട്. ഈ മഹത്വ്യക്തിത്വത്തിന് എന്റെ എളിയ പ്രണാമങ്ങള്‍” പ്രധാനമന്ത്രി ട്വീറ്റ്ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: