കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീമഹാദേവന്റെ തിരുവുത്സവം തുടക്കമായി. ഇന്നലെ വൈകിട്ട് എട്ട് മണിക്ക് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. 18 വരെയാണ് ഉത്സവം. ഇന്ന് രാവിലെ 8.30ന് ഉത്സവബലി. രാവിലെ പത്ത് മണിമുതല്‍ മാതൃക്കല്ദര്ശനം. വൈകിട്ട് എഴ്മണിക്ക് ഓട്ടംതുള്ളല്‍ നാളെ വൈകിട്ട് ഏഴ് മണിക്ക് തിരുവൈരാണിക്കുളത്തപ്പന്‍ സുവര്‍ണ്ണ മുദ്ര കൊമ്പ് വാദന കലാകാരന് ഓടക്കാലി പുരുഷോത്തമന് നായര്‍ക്ക് നല്കുന്നു. 7.30ന് നൃത്തോസവം. അവതരണം തിരുവൈരാണിക്കുളം തിരുവാതിര സംഗീതഅക്കാദമി. ഞായറാഴ്ച വൈകിട്ട് എഴിന് ചാക്യാര്‍കൂത്ത് അവതരണം മാര്‍ഗി മധുചാക്യാര്‍ ആന്റ് പാര്‍ട്ടി, 9.30ന് കഥകളി അവതരണം പിഎസ്വി നാട്യസംഘം കോട്ടക്കല്‍. 15ന് വൈകിട്ട് ഭക്തിഗാനസുധ. 16ന് വൈകിട്ട് എഴിന് ഡബിള്‍ തായമ്പക. ബുധനാഴ്ച വൈകിട്ട് എട്ട് മണിക്ക് പള്ളിവേട്ട, പതിനെട്ടാം തീയതി വ്യാഴ്ച്ച രാവിലെ എട്ടെ പതിനഞ്ച് മുതല്‍ നാരായണീയ പാരായണം. വൈകിട്ട് അഞ്ചിന് ആറാട്ട് ബലി തുടര്‍ന്ന് ആറാട്ട്, മേജര്‍ സെറ്റ് പഞ്ചവാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: