കൊച്ചി: സുകൃതം ഭാഗവതഗീതാമൃത വേദിയില്‍ ഒമ്പത് ദമ്പതികള്‍ക്ക് മംഗല്യ സൗഭാഗ്യം. എറണാകുളം ശിവക്ഷേത്ര സന്നിധിയില്‍ താലി ചാര്‍ത്തിയ ശേഷം മണ്ഡപത്തില്‍ എത്തി. സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തില്‍ വധൂവരന്മാര്ക്ക് പുടവ നല്കി അനുഗ്രഹിച്ചു.
മാതൃകാ ദമ്പതിമാര്‍ക്കേ സമൂഹത്തില്‍ നന്മ ചെയ്യാന്‍ കഴിയുവെന്ന് സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. ടി.കെ.എ.നായര്‍. ജയകൃഷ്ണമേനോന്‍, ജസ്റ്റീസ് പി.എസ്.ഗോപിനാഥന്, ജസ്റ്റിസ്. എം.രാമചന്ദ്രന്, ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ വധൂവരന്മാരെ ആശീര്‍വദിച്ചു. വേദിയില്‍ ഇന്നലെ ധ്യാനം, വിഷ്ണു സഹസ്രനാമം, കോല്‍ക്കളി, ഭജന, ഭഗവത്ഗീതാ പാരായണം എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: