കൊച്ചി: ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ അജ്ഞാത ഭാഗങ്ങളില്‍ ജീവന്റെ തുടിപ്പുകളുണ്ടായേക്കാമെന്ന് പ്രസിദ്ധ പ്രപഞ്ച ശാസ്ത്രജ്ഞന് ഡോ.ജയന്ത് വി.നര്‍ലിക്കര്‍ അഭിപ്രായപ്പെട്ടു. കൊച്ചി സര്‍വ്വകലാശാലയിലെ ഫിസിക്സ് വകുപ്പില്‍ അയൂക്ക-റിസോഴ്സ് സെന്റര്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ 2001 മുതല്‍ നടത്തിയ 41 കിലോമീറ്റര്‍ വരെ ഉയരത്തിലുളള ബലൂണ്‍ പര്യവേഷണങ്ങളില്‍ മൂന്ന് പുതിയ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇവ ഭൂമിയിലുളളവയല്ല. കുസാറ്റ് ഫിസിക്സ് വകുപ്പ് മേധാവി ഡോ.എസ്. ജയലക്ഷ്മി, അയൂക്ക-റിസോഴ്സ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.സി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: