ന്യൂദല്‍ഹി: ജെഎന്‍യു കാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതിന് എട്ട് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തു. ജെഎന്‍യു കാമ്പസില്‍ പാര്‍ലമെന്റ് ഭീകരാക്രമണ സൂത്രധാനന് അഫ്സല് ഗുരുവിനെ അനുസ്മരിച്ച് നടത്തിയ പരിപാടിയിലാണ് ഇവര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്.
പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ദല്‍ഹി പോലീസ് ചുമത്തിയിട്ടുണ്ട്. പരിപാടിയുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ശനിയാഴച് കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.
സംഭവവുമായി സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് കന്ഹൈയ കുമാറിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന കന്ഹൈയ കുമാറിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ന് കാമ്പസില്‍ വിദ്യാര്‍ഥി പ്രകടനം നടന്നു.
കാമ്പസിലെ പോലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും അറസ്റ്റിലായ വിദ്യാര്‍ഥി സംഘടനാ നേതാവിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: